അധിനിവേശം കുവൈത്തികളുടെ രാജ്യസ്നേഹം വർധിപ്പിച്ചതായി സ്പീക്കർ
text_fieldsകുവൈത്ത് സിറ്റി: 1990ലെ ഇറാഖ് അധിനിവേശം കുവൈത്തികളുടെ രാജ്യസ്നേഹം വർധിപ്പിച്ചതായി പാർലമെൻറ് സ്പീക്കർ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി. രാജ്യം ജനങ്ങള്‍ക്ക് നല്കുന്ന പരിഗണന മനസ്സിലാക്കാനും എല്ലാ ദൗർബല്യങ്ങളിൽനിന്നും രക്ഷനേടി കരുത്തോടെ പുരോഗതിയിലേക്ക് കുതിക്കാനും ഇൗ അതിദാരുണ സംഭവം പ്രേരിപ്പിക്കുന്നു.
കഠിനമായ പരീക്ഷണത്തെയാണ് രാജ്യം അതിജീവിച്ചത്. ജനങ്ങള്‍ക്കു സ്വത്വത്തെക്കുറിച്ച് ചിന്തിക്കാനുള്ള വലിയൊരു പാഠപുസ്തകമായിരുന്നു ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. രക്തസാക്ഷികളെയും യുദ്ധത്തിെൻറ കെടുതി അനുഭവിച്ചവരെയും നന്ദിയോടെ ഒാർക്കുന്നു.
പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെനിന്ന് സഹായ സഹകരണങ്ങള്‍ നല്കിയ സഹോദര രാജ്യങ്ങളെയും അവരുടെ ആത്മാർഥ പ്രവര്‍ത്തനങ്ങളെയും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.