സ്വകാര്യ മേഖലക്ക് സർക്കാർ പിന്തുണ നൽകണം –സ്പീക്കർ
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലക്ക് സർക്കാർ പിന്തുണ നൽകണമെന്ന് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭകരെ പെങ്കടുപ്പിച്ച് നടത്തിയ പാർലമെൻററി സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയും അതിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സ്വകാര്യ സംരംഭങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇൗ അസാധാരണ സാഹചര്യത്തിൽ അവരെ വിഷമാവസ്ഥയിൽ നിർത്താതെ കരകയറ്റേണ്ടതുണ്ട്.
സർക്കാറും പാർലമെൻറ് അംഗങ്ങളും ഇൗ ഉത്തരവാദിത്തം നിറവേറ്റണം. സ്വകാര്യ മേഖലക്കുണ്ടായ നഷ്ടം ലഘൂകരിക്കാൻ നടപടിയുണ്ടാവണം. ഇത്തരം സംരംഭങ്ങളിലെ തൊഴിലാളികളും ബുദ്ധിമുട്ട് അനുഭവിക്കുന്നു. അവർക്കും പിന്തുണ നൽകേണ്ടതുണ്ട്. ആരുടെ മേലും സമ്മർദം ചെലുത്തരുത്. ശരിയായ തീരുമാനവും നിയമനിർമാണവും ഇൗ വിഷയത്തിൽ ഉണ്ടാവണമെന്ന് മർസൂഖ് അൽ ഗാനിം ആവശ്യപ്പെട്ടു. മന്ത്രിമാരും പാർലമെൻറ് അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.