യുവജനങ്ങളുടെ വളർച്ചക്ക് പ്രത്യേക ശ്രദ്ധ -മന്ത്രി ഡോ.അമ്തൽ അൽ ഹുവൈല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മികച്ച കായിക ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ നിർണായകവും ഫലപ്രദവുമായ പങ്കിന് കുവൈത്ത് രാഷ്ട്രീയ നേതൃത്വം പ്രത്യേക ശ്രദ്ധ നൽകുന്നതായി യുവജനകാര്യ സഹമന്ത്രി ഡോ.അമ്തൽ അൽ ഹുവൈല.
പാരിസ് ഒളിമ്പിക് വില്ലേജിൽ സംസാരിക്കുകയായിരുന്നു കുവൈത്ത് സംഘത്തിന് നേതൃത്വം നൽകുന്ന ഡോ.അൽ ഹുവൈല.യുവജനങ്ങളെ പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. അതുവഴി അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് പതാക ഉയർത്താനും കഴിയുമെന്നും സാമൂഹിക-കുടുംബ-ബാലാവകാശ മന്ത്രി കൂടിയായ അൽ ഹുവൈല പറഞ്ഞു.
തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർ യുവാക്കൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ ശ്രമിക്കുന്നതായും മന്ത്രി കൂട്ടിചേർത്തു. അത്ലറ്റുകളെ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒളിമ്പിക്സ് വേദിയിലെത്തിയതെന്നും അൽ ഹുവൈല വ്യക്തമാക്കി.
കുവൈത്ത് വനിതാ അത്ലറ്റുകളുടെ ഒളിമ്പിക്സിലെ പങ്കാളിത്തത്തെക്കുറിച്ചും അവർ അഭിമാനം പ്രകടിപ്പിച്ചു. വരുന്ന മത്സരങ്ങളിൽ കൂടുതൽ കുവൈത്തികൾക്ക് പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും പുലർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.