മനുഷ്യക്കടത്ത് തടയുന്നതിന് പ്രത്യേക സമിതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനായി പ്രത്യേക സമിതിയെ നിയമിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം. ദേശീയ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംഘത്തെ നിയോഗിക്കുന്നത്. പ്രവാസി തൊഴിലാളികൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി സംഘം പ്രചാരണം നടത്തും.
സിവിൽ, ചാരിറ്റബിൾ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുകയെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖാലിദ് അൽ അജ്മി അറിയിച്ചു. മൂന്ന് മാസത്തേക്കായിരിക്കും കാമ്പയിന് സംഘടിപ്പിക്കുക. സമിതി അംഗങ്ങള്‍ രാജ്യത്തെ അഭയ കേന്ദ്രങ്ങളിൽ ഫീൽഡ് സന്ദർശനം നടത്തും. സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിന് ഇരയായവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ നിയമപരമായ പരിരക്ഷ നല്‍കും. ഇത്തരക്കാര്‍ക്കെതിരെ അന്വേഷണം നടത്താനും സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.