മഴക്കായി പള്ളികളിൽ പ്രത്യേക നമസ്കാരം
text_fieldsകുവൈത്ത് സിറ്റി: മതകാര്യ മന്ത്രാലയത്തിെൻറ നിർദേശാനുസരണം ശനിയാഴ്ച കുവൈത്തിലെ വിവിധ മസ്ജിദുകളിൽ മഴതേടിയുള്ള പ്രത്യേക നമസ്കാരം നടന്നു. വിശ്വാസികൾക്ക് സന്തോഷം പകർന്ന് ശനിയാഴ്ച മഴ തിമിർത്തുപെയ്യുകയും ചെയ്തു. ഈ വർഷം ശൈത്യകാലത്ത് ശക്തമായ മഴ ഇതുവരെ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചാറ്റൽമഴ നേരത്തേ ചില ദിവസങ്ങളിൽ ഉണ്ടായിരുന്നു.
നിശ്ചിത കാലം കഴിഞ്ഞും മഴ കാണാതിരുന്നാൽ പ്രവാചക അധ്യാപനമനുസരിച്ച് പ്രത്യേക പ്രാർഥന നടത്താറുണ്ട്. അതിനിടെ ഞായർ, തിങ്കൾ ദിവസങ്ങളിൽകൂടി ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവുകയും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്നും ബുധനാഴ്ചയോടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. രാത്രികാലങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.