മത്സരത്തിൽ അണിനിരന്ന് ഭിന്നശേഷിക്കാർ
text_fieldsകുവൈത്ത് സിറ്റി: : ഭിന്നശേഷിക്കാരുടെ വൈദഗ്ധ്യം കണ്ടെത്തുന്നതിനും കായിക മികവിലൂടെ ഉയർത്തിക്കൊണ്ടുവരുന്നതിനും സ്പെഷൽ ഒളിമ്പിക്സ് കമ്മിറ്റി പ്രത്യേക മത്സരം സംഘടിപ്പിച്ചു. ജൂണിൽ ജർമനിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് ലോക ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായാണ് മത്സരമെന്ന് കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് ഡെപ്യൂട്ടി ചീഫ് ഹുദ അൽ ഖൽദി പറഞ്ഞു.
അസാധാരണ പ്രതിഭകളെ കണ്ടെത്താനുള്ള അവസരമായി ഇതിനെ കാണുന്നതായും ഇത്തരം ഇവന്റുകളിൽ പങ്കെടുക്കുന്നവർക്ക് വലിയ മത്സരങ്ങൾക്ക് തയാറെടുക്കുന്നതിന് സഹായകമാകുമെന്നും മധ്യ, വടക്കൻ ആഫ്രിക്കൻ മേഖലയുടെ വേൾഡ് സ്പെഷൽ ഒളിമ്പിക്സ് വക്താവ് മറിയം തിയാബ് പറഞ്ഞു. തൈക്വാൻഡോയിൽ ബ്ലൂ ബെൽറ്റ് നേടിയ കുവൈത്തിലെ ആദ്യ ഭിന്നശേഷി വനിതയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.