കോവിഡ് ബാധിതർക്ക് പ്രത്യേക വോെട്ടടുപ്പ് കേന്ദ്രങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് ബാധിതർക്കായി പ്രത്യേക പോളിങ് ബൂത്തുകൾ ഉണ്ടാവുമെന്നതാണ് പ്രധാന സവിശേഷത. ഒാരോ ഗവർണറേറ്റിലും ഒന്നുവീതം ആറ് പ്രത്യേക ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് ബാധിതർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഫത്വ ആൻഡ് ലെജിസ്ലേഷൻ വകുപ്പ് ഉത്തരവിട്ടിരുന്നു.
മാസ്കും കൈയുറയും ധരിക്കണം, സാമൂഹിക അകലം പാലിക്കണം, പോളിങ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് ശരീര താപനില പരിശോധനക്ക് വിധേയമാവണം തുടങ്ങിയ ആരോഗ്യ മാർഗനിർദേശങ്ങൾ കോവിഡ് ബാധിതരും അല്ലാത്തവരുമായ മുഴുവൻ വോട്ടർമാരും പാലിക്കണം. വോെട്ടടുപ്പ് കേന്ദ്രത്തിന് അകത്തോ പുറത്തോ കൂട്ടം ചേർന്ന് നിൽക്കാൻ പാടില്ല. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് വോെട്ടടുപ്പ് സമയം. ഒാരോരുത്തരുടെയും ബന്ധപ്പെട്ട പോളിങ് സ്റ്റേഷൻ അറിയാൻ ഇത്തവണ സർക്കാർ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പ്. അഞ്ചു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒാരോ മണ്ഡലത്തിൽനിന്നും പത്തുപേരെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കുന്നതാണ് കുവൈത്തിലെ തെരഞ്ഞെടുപ്പ് രീതി. പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.