ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രത്യേക വേനൽക്കാല കലക്ഷനുകൾ
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ 'സ്ലിപ്പ് ഇൻ ടു സമ്മർ- 2025' ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വേനൽകാലത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക വേനൽക്കാല കലക്ഷനുകളെത്തി. ട്രെൻഡി വസ്ത്രങ്ങൾ, സ്റ്റൈലിഷ് ഹാൻഡ്ബാഗുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഫാഷൻ വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ബ്രാൻഡുകളുടെ ശ്രദ്ധേയമായ നിരയും വേനൽക്കാല ഫാഷനിൽ ഉൾപ്പെടുന്നു.
'സ്ലിപ്പ് ഇൻ ടു സമ്മർ- 2025' ശേഖരം ഫാഷൻ ഇൻഫ്ലുവൻസേഴസും വ്ലോഗർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലുവിൽ മാർച്ച് 13ന് ആരംഭിച്ച പ്രമോഷണൽ ഡീലുകൾ ഏപ്രിൽ അഞ്ചുവരെ തുടരും. പ്രത്യേക ഓഫറുകളും ഡീലുകളും ഉൾപ്പെടുന്നതാണിത്. 'ഹാഫ്-പേ-ബാക്ക്' ഓഫറാണ് പ്രധാന ആകർഷണം. ലുലു ഹൈപ്പർ ഹവല്ലി, ലുലു സെന്റർ ഫഹാഹീൽ എന്നിവ ഒഴികെയുള്ള എല്ലാ ഔട്ട്ലെറ്റുകളിലും ഫാഷൻ, ലേഡീസ് ബാഗുകൾ, ബേബി ആക്സസറികൾ എന്നിവക്ക് ഈ കാലയളവിൽ 'ഹാഫ്-പേ-ബാക്ക്' ഓഫർ പ്രയോജനപ്പെടുത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.