വിദേശത്ത് കുടുങ്ങിയ സ്പെഷലിസ്റ്റ് അധ്യാപകരുടെ വിസ പുതുക്കിനൽകും
text_fieldsകുവൈത്ത് സിറ്റി: അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയവരിൽ സ്പെഷലിറ്റ് അധ്യാപകരെ തിരിച്ചെത്തിക്കാൻ നീക്കം. ഇവരിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കി നൽകാൻ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടുെണ്ടന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.ഫിസിക്സ്, കെമിസ്ട്രി, മാത്സ്, അറബിക്, ഇംഗ്ലീഷ് എന്നീ സ്പെഷലിസ്റ്റ് അധ്യാപകരെയാണ് വിമാന വിലക്ക് നിലവിലുള്ള രാജ്യങ്ങളിൽനിന്ന് പ്രത്യേകമായി കൊണ്ടുവരാൻ ഒരുങ്ങുന്നത്. 1000 അധ്യാപകരെ അടിയന്തരമായി എത്തിക്കും.
അതേസമയം, ചില സ്പെഷാലിറ്റികളിൽ കുവൈത്തി, ജി.സി.സി അധ്യാപകരെ പകരം നിശ്ചയിക്കാൻ തീരുമാനമുണ്ട്. ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ് ഒാഫ് ഇലക്ട്രിസിറ്റി, മെക്കാനിക്സ്, ഡെക്കറേഷൻ, ജിയോളജി, ബയോളജി എന്നീ സ്പെഷാലിറ്റികളിലാണ് വിദേശികളെ ഒഴിവാക്കി കുവൈത്തികളെയും ജി.സി.സി രാജ്യക്കാരെയും നിയമിക്കാൻ ശ്രമിക്കുക. പ്രാപ്തരായ അധ്യാപകരുടെ ലഭ്യതയാണ് മാനദണ്ഡമാക്കിയത്. പരമാവധി വിദേശികളെ ഒഴിവാക്കുക എന്നതാണ് നയം.
എന്നാൽ, യോഗ്യരായ അധ്യാപകരെ വേണ്ടത്ര ലഭ്യമല്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആറ് മാസത്തിലധികമായി കുവൈത്തിന് പുറത്തുള്ളവരെയും തിരിച്ചുവരാൻ അനുവദിക്കുന്നുണ്ട്.എന്നാൽ, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ലക്ഷത്തിലേറെ പേർക്ക് ഇങ്ങനെ കുവൈത്തിലേക്ക് വരാൻ കഴിയാതായിട്ടുണ്ട്. കുവൈത്തിന് സേവനം അത്യാവശ്യമുള്ളവർക്ക് മാത്രം പ്രത്യേക ഇളവ് നൽകാനാണ് തീരുമാനം.ഇത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും വിവരം ശേഖരണം നടത്തുന്നു. വിദേശത്ത് കുടുങ്ങിയ ഒാരോ തൊഴിലാളിയും എത്രമാത്രം അത്യാവശ്യമാണ് എന്ന വിവരം ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്.
200 അധ്യാപകരുടെ ഇഖാമ പുതുക്കാൻ വിസമ്മതിച്ചു
കുവൈത്ത് സിറ്റി: അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ 200ഒാളം ഇൗജിപ്ഷ്യൻ അധ്യാപകരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വിസമ്മതിച്ചു.
ഇതുസംബന്ധിച്ച് കൈറോയിലെ കുവൈത്ത് എംബസിയിൽനിന്ന് വന്ന കത്തുകൾ അധികൃതർ മുഖവിലയ്ക്കെടുത്തില്ല. നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് താമസ രേഖ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, കുവൈത്തിന് സേവനം ആവശ്യമുള്ള ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകി പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.