കെഫാക് അന്തർജില്ല ഫുട്ബാൾ: കോഴിക്കോട് ജേതാക്കൾ; മാസ്റ്റേഴ്സ് ലീഗിൽ തൃശൂർ
text_fieldsമിശ്രിഫ്: കെഫാക് അന്തർജില്ല ഫുട്ബാൾ ടൂർണമെൻറിൽ കലാശപ്പോരാട്ടത്തില്‍ ജില്ല ലീഗില്‍ കോഴിക്കോടും മാസ്റ്റേഴ്സ് ലീഗിൽ ട്രാസ്ക് തൃശൂരും ജേതാക്കളായി. മിശ്രിഫിലെ യൂത്ത് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ അണിനിരന്ന ആയിരങ്ങള്‍ കൈയടിച്ചും ആർപ്പുവിളിച്ചും മത്സരം ഉത്സവാന്തരീക്ഷത്തിലാക്കി.
അവധി ദിവസമായതിനെ തുടര്‍ന്ന് കുവൈത്തിലെ പല ദിക്കുകളില്‍നിന്നും പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ആദ്യം നടന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലില്‍ ട്രാസ്ക് തൃശൂര്‍ എംഫാക് മലപ്പുറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.
തുടര്‍ന്ന് നടന്ന ജില്ല ലീഗ് ഫൈനലില്‍ കോഴിക്കോടും മലപ്പുറവും തമ്മിലുള്ള മത്സരം എക്സ്ട്രാ ടൈമിലേക്കും ശേഷം ടൈബ്രേക്കറിലേക്കും നീങ്ങിയെങ്കിലും വിജയം കോഴിക്കോടിനോടൊപ്പം നിന്നു. കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ ആവേശഭരിതരായ കോഴിക്കോടും മലപ്പുറവും കളിയുടെ തുടക്കത്തിൽ ഒത്തിണക്കത്തോടെ പന്ത് മുൻനിരയിൽ എത്തിച്ചെങ്കിലും ഗോളാക്കി മാറ്റുവാന്‍ സാധിച്ചില്ല.
ആദ്യപകുതിയില്‍ ഗാലറിയെ ആവേശം കൊള്ളിച്ച് ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഇരുവരും കാഴ്ചെവച്ചെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. മാസ്റ്റേഴ്സ് ലീഗിൽ മായിസ് എറണാകുളത്തെ പരാജയപ്പെടുത്തി കെ.ഡി.എഫ്.എ കോഴിക്കോട് മൂന്നാം സ്ഥാനം നേടിയപ്പോൾ ജില്ല ലീഗിൽ തൃശൂരിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
മാസ്റ്റേഴ്സ് ലീഗിലെ മികച്ച ഗോൾ കീപ്പറായി ഷാജഹാൻ (തൃശൂർ), മികച്ച കളിക്കാരനായി ഉമ്മർ (എംഫാക് മലപ്പുറം), ഡിഫൻഡറായി സാംസൺ (മായിസ് എറണാകുളം), ടൂര്‍ണമെൻറിലെ ടോപ് സ്കോററായി നിയാസ് (കെ.ഡി.എഫ്.എ കോഴിക്കോട്), ഓൾഡെസ്റ്റ് പ്ലയർ ഒ.കെ. റസാഖ് (കണ്ണൂർ) എന്നിവരെയും ജില്ല ലീഗിൽ മികച്ച ഗോൾ കീപ്പറായി അൽഫാസ് അസർ (തിരുവനന്തപുരം), ഡിഫൻഡറായി ഡാനിഷ്( മലപ്പുറം), മികച്ച കളിക്കാരനായി അനസ് കക്കട്ട് (കോഴിക്കോട്), ടൂര്‍ണമെൻറിലെ ടോപ് സ്േകാററായി അഫ്താബ് (മലപ്പുറം), റിതേഷ് (തൃശൂർ), പ്രോമിസിങ് പ്ലയറായി ധിനിൽ (എറണാകുളം) എന്നിവരെയും തെരഞ്ഞടുത്തു. വിജയികൾക്കുള്ള ട്രോഫികൾ ഗുലാം മുസ്തഫ, ഒ.കെ. റസാഖ്, ശറഫുദ്ദീൻ കണ്ണേത്ത്, മനോജ് കുര്യൻ, സത്യൻ വണ്ടൂര, ബിജു കടവിൽ, ഹിക്മത് തോട്ടുങ്കൽ, ആഷിക് കാദിരി, മൻസൂർ കുന്നത്തേരി, ഷബീർ കളത്തിങ്കൽ, നൗഫൽ ആയിരം വീട്, സഫറുല്ല, പ്രദീപ് കുമാർ, കെഫാക് ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.