കെഫാക് ഫുട്ബാൾ: കണ്ണൂരിനും എറണാകുളത്തിനും ജയം
text_fieldsമിഷ്രിഫ്: കെഫാക് അന്തർ ജില്ല ഫുട്ബാൾ ടൂർണമെൻറ് പ്രാഥമിക മത്സരങ്ങളില്‍ ഫോക് കണ്ണൂർ, എറണാകുളം ജില്ല ടീമുകൾ വിജയിച്ചപ്പോൾ തിരുവനന്തപുരവും പാലക്കാടും ട്രാസ്ക് തൃശൂരും കെ.ഡി.എഫ്.എ കോഴിക്കോടും തമിലുള്ള മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു.
ആദ്യ മത്സരത്തിൽ തുടക്കത്തില്‍തന്നെ നജീബിെൻറ ഗോളിലൂടെ ലീഡ് നേടിയ പാലക്കാടിന് സെബാസ്റ്റ്യനിലൂടെ മറുപടി നൽകി തിരുവനന്തപുരം സമനില പിടിച്ചുവാങ്ങി. തുടര്‍ന്ന് നടന്ന മത്സരത്തിൽ ഫോക് കണ്ണൂര്‍ ഏകപക്ഷീയമായ ഒരുഗോളിന് വയനാടിനെ പരാജയപ്പെടുത്തി. ഫ്രീകിക്കിലൂടെ സനൽ നേടിയ ഗോളിലാണ് വിജയം. മൂന്നാം മത്സരത്തിൽ കെ.ഡി.എഫ്.എ കോഴിക്കോടും ട്രാസ്ക് തൃശൂരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിൽ അബിൻ ഗോപി നേടിയ ഇരട്ടഗോളിൽ എഡ്ഫാ എറണാകുളം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു എംഫാഖ് മലപ്പുറത്തെ പരാജയപ്പെടുത്തി. മുതിർന്നതാരങ്ങള്‍ പോരാടുന്ന മാസ്റ്റേഴ്സ് ലീഗിൽ തൃശൂരും എറണാകുളവും വിജയിച്ചപ്പോള്‍ കോഴിക്കോടും തിരുവനന്തപുരവും ഓരോ ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു.ജില്ല മത്സരങ്ങളിലെ താരങ്ങളായി മൻസൂർ (പാലക്കാട്), പ്രസന്നവദനൻ (വയനാട്), രതീഷ് (ട്രാസ്ക് തൃശൂർ), അബിൻ ഗോപി (എംഫാഖ് എറണാകുളം) എന്നിവരെയും മാസ്റ്റേഴ്സ് ലീഗിൽ ലത്തീഫ് (ഫോക് കണ്ണൂർ), ഇഖ്ബാൽ (പാലക്കാട്), ഷൈജു (കെ.ഡി.എഫ്.എ കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു. കുവൈത്തിലെ പ്രമുഖ മാധ്യമ -സാംസ്കാരിക പ്രവർത്തകൻ തോമസ് മാത്യു കടവിലും വിവിധ ക്ലബുകളുടെ ഭാരവാഹികളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.