ഒളിമ്പിക് അസോ. കുവൈത്തിെൻറ കായിക വിലക്ക് നീക്കി
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ കുവൈത്തിെൻറ മേലുള്ള കായിക വി ലക്ക് നീക്കി. ഇതോടെ 2020 ടോക്യോ ഒളിമ്പിക്സിൽ കുവൈത്തി താരങ്ങൾക്ക് രാജ്യത്തിെൻറ പത ാകക്ക് കീഴിൽ മത്സരിക്കാൻ അവസരമൊരുങ്ങി. കായിക മേഖലയിൽ സർക്കാറിെൻറ അമിത ഇടപെ ടലുണ്ടാവുന്നെന്നാരോപിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത് തിനെ സസ്പെൻഡ് ചെയ്തത്.
2015 ഒക്ടോബര്‍ 16നാണ് കുവൈത്തിന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്തിെൻറ അംഗത്വം റദ്ദാക്കി. രാജ്യത്തെ കായിക നിയമത്തിലെ ചില വകുപ്പുകള്‍ ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്നായിരുന്നു ഐ.ഒ.സിയുടെ വിശദീകരണം. കുവൈത്ത് കായികമേഖലയുടെ കുതിപ്പിന് കടിഞ്ഞാണിടുന്നതായിരുന്നു രാജ്യാന്തര സംഘടനകളുടെ വിലക്ക്.
റിയോ ഒളിമ്പിക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് മാറ്റിനിർത്തപ്പെട്ടു. വിലക്കിനെതിരെ സ്വിറ്റ്സർലൻഡിലെ കോടതിയിൽ പരാതി നൽകിയെങ്കിലും വിധി അനുകൂലമായില്ല. നിയമഭേദഗതിയില്ലാതെ ചർച്ചയില്ലെന്ന നിലപാടിൽ അന്താരാഷ്ട്ര കായിക സംഘടനകൾ ഉറച്ചുനിന്നു. കായിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് അന്നത്തെ കായികമന്ത്രി ശൈഖ് സൽമാൻ അസ്സബാഹിന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
ഒടുവിൽ തൃപ്തികരമായ വിധത്തിൽ കുവൈത്ത് കായികനിയമം മാറ്റിയെഴുതി. കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന് ഉറപ്പുനൽകിയതിെൻറയും ഇതിനനുസൃതമായി രാജ്യത്തെ കായിക നിയമം പൊളിച്ചെഴുതിയതിെൻറയും അടിസ്ഥാനത്തിൽ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബറിൽ പിൻവലിച്ചിരുന്നു. രണ്ടുവർഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ കുവൈത്ത് ഫുട്ബാൾ ടീം നിലവിൽ രാജ്യാന്തര തലത്തിൽ സജീവമാണ്.
കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറിയതിനെ തുടർന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിെൻറ വിലക്ക് നീക്കിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ജെറാർഡ് ജിറോയുടെയും ഏഷ്യൻ ഒളിമ്പിക് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം താഹ അൽ ഖുഷ്രിയുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ശൈഖ് ഫഹദ് നാസർ സബാഹ് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.