വരൂ, മരുഭൂമിയിൽ ചെന്നു രാപ്പാർക്കാം.... ഒരുങ്ങുന്നു വസന്തകാല ക്യാമ്പുകൾ
text_fieldsകുവൈത്ത് സിറ്റി: മരുഭൂമിയുടെ സ്വസ്ഥതയിൽ വസന്തകാലം ആഘോഷിക്കുന്ന ക്യാമ്പുകൾക്ക് തുടക്കമാകുന്നു. ജഹ്റ, അഹ്മദി ഗവർണറേറ്റുകളിലായി 34 ഇടങ്ങൾ ഇതിനായി നിശ്ചയിച്ചു.
അടുത്തവർഷം മാർച്ച് വരെയാണ് ക്യാമ്പുകൾ. ഇതിനായുള്ള തയാറെടുപ്പ് പൂർത്തിയായി. ക്യാമ്പുകൾക്ക് ലൈസൻസ് ലഭിക്കുന്നതിനായി നിബന്ധനകളും നിയന്ത്രണവും ഏർപ്പെടുത്തി.
നിർദിഷ്ട സ്ഥലങ്ങളിൽ ഒഴികെ ക്യാമ്പ് സ്ഥാപിക്കുന്നതിന് നിരോധനമുണ്ട്. ക്യാമ്പുകൾക്ക് സമീപം പൊതുസേവനം നിർബന്ധമാണ്. സൈറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാർഗനിർദേശം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. ലൈസൻസിന് അപേക്ഷിക്കുന്നയാൾക്ക് 21വയസ്സ് പൂർത്തിയാക്കണം.
ഒരാൾക്ക് ഒന്നിൽകൂടുതൽ ലൈസൻസ് നൽകില്ല. 50 ദീനാറാണ് ലൈസൻസ് ഫീ. ഇതു തിരിച്ചുകിട്ടില്ല. താൽക്കാലിക ഇൻഷുറൻസിനായി 100 ദീനാർ നൽകണം. ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ക്യാമ്പ് കഴിയുന്നതോടെ തുക തിരിച്ചുകിട്ടും.
മരുഭൂമിയുടെ തണുത്ത കാലാവസ്ഥക്കൊപ്പം ദിനങ്ങൾ ചെലവഴിക്കാൻ ക്യാമ്പുകളിൽ തങ്ങാൻ നിരവധി പേർ എത്താറുണ്ട്. പല കുവൈത്ത് കുടുംബങ്ങളും, വിദേശികളും ദിവസങ്ങളോളം ക്യാമ്പുകളിൽ തങ്ങൽ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.