കാരുണ്യത്തിെൻറ കാരിക്കേച്ചർ ചലഞ്ചുമായി ശ്രീകുമാർ വല്ലന
text_fieldsകുവൈത്ത് സിറ്റി: കാരുണ്യത്തിെൻറ കാരിക്കേച്ചർ ചലഞ്ചുമായി കുവൈത്തിൽനിന്നൊരു മലയാളി. 100 കാരിക്കേച്ചർ വരച്ച് വിൽപന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകുക എന്ന ലക്ഷ്യവുമായുള്ള ദൗത്യം പാതിദൂരം പിന്നിട്ടു. ഒരു ചിത്രത്തിന് ചുരുങ്ങിയത് 1000 രൂപ സംഭാവന വാങ്ങിയാണ് വ്യക്തികളുടെ കാരിക്കേച്ചർ അവർക്കുതന്നെ വരച്ചുനൽകുന്നത്. ഇതുവരെ 51 ചിത്രം വരച്ചുനൽകി. ഇൗ ദൗത്യത്തിൽ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പത്തനംതിട്ട ആറന്മുള വല്ലന സ്വദേശിയായ ശ്രീകുമാർ വല്ലന പറഞ്ഞു.
അൽ മോജിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജോലി കഴിഞ്ഞുള്ള സമയത്താണ് ചിത്രരചന. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഇൗ യുവ കലാകാരൻ കുവൈത്തിലും നാട്ടിലും ഒാരോ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. വാട്ടർ കളർ പോർട്രൈറ്റ് രചനയിൽ ചിത്രകാരൻ രവീന്ദ്രെൻറ ക്ലാസിൽ പെങ്കടുത്തതാണ് എടുത്തുപറയാവുന്ന ശിക്ഷണം. ഇൗ പരിമിതിയെ നൈസർഗികമായ കഴിവും കഠിനാധ്വാനവും കൊണ്ട് അതിജയിച്ച ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയെൻറ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഛായാചിത്രം നേരിൽ സമ്മാനിച്ചിട്ടുണ്ട്. കുവൈത്തിൽ വിവിധ സംഘടനകൾ നടത്തിയ പെയിൻറിങ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.
നല്ലൊരു കീബോർഡിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന് എയിംസ് കുവൈത്ത് കോവിഡ്കാലത്ത് ഓൺലൈനായി നടത്തിയ ഉപകരണ സംഗീതത്തിൽ സൂപ്പർ സീനിയർ വിഭാഗം കീബോഡിൽ ഒന്നാംസ്ഥാനം ലഭിച്ചു. അമീരി ആശുപത്രിയിൽ നഴ്സായ ഭാര്യ ദിവ്യയും മക്കളായ ആദ്യയും അയനയും കുവൈത്തിലുണ്ട്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.