സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തി. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ. ജിജു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര സഭ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ ഓൺലൈനിലൂടെ അനുഗ്രഹാശംസകൾ നേർന്നു.
സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ സ്വാഗതവും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോജി പി. ജോൺ നന്ദിയും പറഞ്ഞു. ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ജോസഫ് ജോർജിൽനിന്ന് ഏറ്റുവാങ്ങി ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രകാശനം ചെയ്തു.
കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ് പ്രസിഡൻറും സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരിയുമായ ഫാ. ജോൺ ജേക്കബ്, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് യോഹന്നാൻ, സെൻറ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു എം. മാത്യു, സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലിൽ എന്നിവർ സംസാരിച്ചു.
കുവൈത്തിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ഫാ. ഗീവർഗീസ് ജോൺ, മഹാ ഇടവക ട്രഷറർ ജോൺ പി. ജോസഫ്, സഭ മാനേജിങ് കമ്മിറ്റി അംഗം കെ.ഇ. മാത്യു, ഭദ്രാസന കൗൺസിൽ അംഗം അബ്രഹാം അലക്സ്, എം.ജി.ഒ.സി.എസ്.എം സെൻട്രൽ കമ്മിറ്റി അംഗം ബിജു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹാഇടവകയിലെ പ്രാർഥനയോഗങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും സൺഡേ സ്കൂൾ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ സംഗീതവിരുന്ന് എന്നിവ ആദ്യഫലപ്പെരുന്നാളിെൻറ മുഖ്യാകർഷണങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.