ആരോഗ്യപ്രവർത്തകർക്ക് സെൻറ് ഗ്രീഗോറിയോസ് ഇടവകയുടെ ആദരം
text_fieldsസെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കോവിഡ്കാല സേവനം
മുൻനിർത്തി ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിക്കാലത്തെ ആത്മാർഥവും അർപ്പണബോധത്തോടെയുമുള്ള സേവനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ആദരിച്ചു.
സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുവൈത്തിലെ സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇടവകാംഗങ്ങളായ 500ലധികം പേർ ആദരം ഏറ്റുവാങ്ങി.
നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ മഹാ ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ് അധ്യക്ഷത വഹിച്ചു.
ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ട്രസ്റ്റി ജോൺ പി. ജോസഫ്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗൺസിൽ അംഗം എബ്രഹാം സി. അലക്സ്, ആരോഗ്യപ്രവർത്തകരായ ഡോ. ഫിലിപ്പ് കോശി വൈദ്യൻ, അമ്പിളി തോമസ് എന്നിവർ സംസാരിച്ചു. ജോബി എബ്രഹാം, നിതിൻ വർഗീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കൺവീനർമാരായ ജോസ് വർഗീസ്, മാത്യു വി. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലിൽ സ്വാഗതവും കൺവീനർ ദീപക് അലക്സ് പണിക്കർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.