കെ.ഡി.എൻ.എ അംഗത്വ കാമ്പയിൻ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ 2022 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ആരംഭിച്ചു. വെള്ളിയാഴ്ച സാൽമിയ ഇൻഫിനിറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ചടങ്ങിൽ അബ്ബാസിയ ഏരിയ മെംബറുടെ അപേക്ഷഫോറം വൈസ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടിയിൽനിന്ന് മെംബർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡൻറ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി എം.എം. സുബൈർ, ട്രഷറർ ഷിജിത് കുമാർ, അഡ്വൈസറി ബോർഡ് മെംബർ സന്തോഷ് പുനത്തിൽ, ഫർവാനിയ പ്രസിഡൻറ് മൻസൂർ ആലക്കൽ, അബ്ബാസിയ ഏരിയ പ്രസിഡൻറ് തുളസീധരൻ, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഫിറോസ് നാലകത്ത്, എം.പി. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.