ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെ ഐക്യപ്പെടണം –ശംസുദ്ദീന്‍ ഫൈസി
text_fieldsകുവൈത്ത് സിറ്റി: സമാധാനത്തിെൻറ തുരുത്തില് ജീവിച്ചിരുന്ന ലക്ഷദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന ഭരണകൂട ഭീകരതക്കും അടിച്ചമര്‍ത്തലിനുമെതിരെ പൊതുസമൂഹം ഐക്യപ്പെടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍. കെ.ഐ.സി കേന്ദ്ര കമ്മിറ്റി ദഅ്വ വിങ് സംഘടിപ്പിച്ച സ്വലാത്ത് മജ്ലിസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഐക്യം നിലനില്ക്കുമ്പോള് ദൈവത്തിെൻറ സഹായമുണ്ടാകുമെന്ന നബി വചനം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭൗതിക താൽപര്യങ്ങള് മാത്രം ലക്ഷ്യം വെച്ച് സമൂഹത്തിലും സമുദായത്തിലും ഭിന്നിപ്പുണ്ടാക്കി ഫാഷിസ്റ്റ് ശക്തികളെ രാഷ്ട്രീയമായി പിന്തുണക്കുന്നവര്‍ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നാട്ടില്‍ അപകടത്തില്‍ മരിച്ച കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗം കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി എ.പി. ശബീറിന് വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു. കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി എന്നിവര്‍ നേതൃത്വം നല്കി.ദഅ്വ വിങ് കേന്ദ്ര കണ്‍വീനര്‍ മുഹമ്മദ് ദാരിമി പരിപാടി ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.