സ്തേഫാനോസ് മാർ തേവോദോസിയോസ് മിഷൻ സെന്റർ വാർഷികം
text_fieldsകുവൈത്ത് സിറ്റി: ഭിലായ് സെന്റ് തോമസ് മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മിഷൻ സെന്ററിന്റെ ഒമ്പതാം വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മിഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിമുക്ത ബോധവത്കരണ പദ്ധതിയായ 'നേർവഴി-2022'ന്റെ ഉദ്ഘാടനം കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് നിർവഹിച്ചു.
കുവൈത്ത് ഉൾപ്പെടുന്ന കൽക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ക്രമീകരിച്ച ചടങ്ങിൽ ചിറത്തലാട്ട് സി. ജോൺ കോർ-എപ്പിസ്ക്കോപ്പാ, ഫാ. പി.ടി. തോമസ്, ഫാ. സഖറിയാ പള്ളിക്കപറമ്പിൽ, ഫാ. എം.സി. കുര്യാക്കോസ്, മിഷൻ സെന്റർ ട്രഷറാർ ഷാജി ഏബ്രഹാം, ഡോ. ജേക്കബ് മണ്ണുമ്മൂട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.