Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരുവുകച്ചവടം:...

തെരുവുകച്ചവടം: മഹബൂലയിൽ നിരവധി പേർ അറസ്​റ്റിൽ

text_fields
bookmark_border
തെരുവുകച്ചവടം: മഹബൂലയിൽ നിരവധി പേർ അറസ്​റ്റിൽ
cancel
camera_alt

മഹബൂലയിൽ തെരുവുകച്ചവടം നടത്തുന്ന സ്ഥലത്ത്​ പരിശോധന നടത്തിയപ്പോൾ

കുവൈത്ത്​ സിറ്റി: മഹബൂലയിൽ തെരുവു കച്ചവടക്കാരെ പിടികൂടാൻ അഹ്​മദി സുരക്ഷ വിഭാഗം വ്യാപക പരിശോധന നടത്തി. സമാന്തര വിപണി സംബന്ധിച്ച്​ വിവരം കിട്ടിയ ഉദ്യോഗസ്ഥർ പ്രത്യേക സംഘം രൂപവത്​കരിച്ച്​ പഴുതടച്ച്​ പരിശോധന നടത്തുകയായിരുന്നു. പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യവസ്​തുക്കൾ എന്നിവ വിൽക്കുന്നവരാണ്​ പിടിയിലായത്​.

വസ്​ത്രങ്ങൾ, ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ തുടങ്ങിയവയാണ്​ അനധികൃതമായി വഴിയോരത്ത്​ വിൽക്കുന്നു. ഹസാവി, അബ്ബാസിയ, ഖൈത്താൻ, മഹബൂല, അബൂഹലീഫ, ഹവല്ലി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ തെരുവു കച്ചവടം സജീവമായി നടക്കുന്നു.

കോവിഡ്​ പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെയാണ്​ ഇവിടങ്ങളിൽ ആളുകൂടുന്നത്​. പ്രമുഖ ബ്രാൻഡ്​ ഉൽപന്നങ്ങളുടെ വ്യാജനും വിൽക്കുന്നു. സൂപ്പർ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, അംഗീകൃത സ്​റ്റോറുകൾ എന്നിവിടങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവുള്ളതാണ്​ സാധാരണക്കാരെ ഇവിടേക്ക്​ ആകർഷിക്കുന്നത്​. തെരുവുകച്ചവടം നടത്തുന്നവരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളി വിസയിലുള്ളവരും സ്​പോൺസർമാരിൽനിന്ന്​ ചാടിപ്പോയവരുമാണ്​.രാജ്യത്ത്​ ഇത്തരം വ്യാപാരം നിയമവിരുദ്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestStreet vendors
Next Story