കുവൈത്തിൽ ഗതാഗത പരിശോധന ശക്തമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത പരിശോധന ശക്തമാക്കുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്. ഗതാഗത വകുപ്പ് പുറത്തിറക്കിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ച ട്രാഫിക് പരിശോധനയില്‍ 22,000 നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു.
ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തിയതിനും നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനുമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. പ്രായപൂർത്തിയാകാത്ത 22 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1818 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാഫിക് നിയന്ത്രിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തുന്നതിനുമായി ട്രാഫിക് പരിശോധനകൾ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ട്രാഫിക് വിഭാഗത്തിന്റെ എമര്‍ജന്‍സി നമ്പറിലേക്കോ വാട്സ്ആപ് നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.