വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി
text_fieldsകുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നു.അനധികൃതമായും വ്യാജമായും സമ്പാദിച്ച വിദേശ യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവരെ ജോലിയില്‍നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും.
2018 മുതൽ വിദേശത്തുനിന്നും ഇഷ്യൂ ചെയ്ത 2,400 സർട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടിക്ക് വിധേയരാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ നടത്തിവരുന്ന വ്യാജ സര്‍വകലാശാല ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
അതേസമയം, അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് സിവിൽ സർവിസ് കമീഷന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.