നിയമലംഘകർക്കെതിരെ കർശന നടപടി; 385 പേരെ അറസ്റ്റ് ചെയ്തു, 497 പേരെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു. നിയമവിരുദ്ധ താമസക്കാരെയും മറ്റു നിയമ ലംഘകരെയും പിടികൂടുന്നതിനായി വിവിധ ഇടങ്ങളിൽ തുടർച്ചയായ പരിശോധനകൾ നടന്നുവരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ നടന്ന പരിശോധനയിൽ 385 പേരെ അറസ്റ്റ് ചെയ്തു.
വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ 497 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 11നും 14നും ഇടയിൽ സുരക്ഷാ സേന രാജ്യത്തുടനീളം നടത്തിയ സുരക്ഷാ പരിശോധനകളിലാണ് ഇത്രയും നടപടികൾ. നിയമവിരുദ്ധ താമസം, തൊഴിൽ നിയമ ലംഘനം എന്നിവക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
നിയമവിരുദ്ധമായി തൊഴിലാളികളെ രാജ്യത്ത് കൊണ്ടുവരൽ ഉൾപ്പെടെയുള്ള റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ദിവസങ്ങളായി രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ നടന്നുവരികയാണ്.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെയും ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പലയിടങ്ങളിലും പരിശോധന. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, ട്രാഫിക് വകുപ്പ്, പബ്ലിക് സെക്യൂരിറ്റി, സ്പെഷൽ ഫോഴ്സ് എന്നിവയും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.