പള്ളികൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കർശന വിലക്ക്
text_fieldsകുവൈത്ത് സിറ്റി: പള്ളികൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കർശന വിലക്ക്. ഇമാമുമാരും മുഅദ്ദിനുകളും മന്ത്രാലയത്തിന്റെ ഇഫ്ത അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ പള്ളി വിഭാഗം ആവശ്യപ്പെട്ടു. ഇഫ്ത ആൻഡ് ശരീഅത്ത് ഗവേഷണ മേഖലക്ക് കീഴിലുള്ള ഇഫ്ത അതോറിറ്റിയുടെ ജനറൽ അഫയേഴ്സ് കമ്മിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ സൂചിപ്പിച്ചു. വിവിധ ഉൽപന്നങ്ങളുടെയോ വാണിജ്യ വസ്തുക്കളുടെയോ പരസ്യങ്ങൾക്കായി പള്ളികൾ ഉപയോഗിക്കുന്നത് ഇത് വിലക്കുന്നു.
ഏതെങ്കിലും ഉൽപന്നത്തിന്റെയോ വാണിജ്യ വസ്തുക്കളുടെയോ പരസ്യങ്ങൾക്കുള്ള വേദികളായി പള്ളികളെ ഉപയോഗിക്കരുതെന്ന് ഫത്വ വ്യക്തമാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പള്ളികൾ സ്ഥാപിക്കപ്പെട്ടതിന്റെ പവിത്രമായ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്. പള്ളികളുടെ പവിത്രതയും വൃത്തിയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പ്രാർഥനാ ഹാളുകൾക്കുള്ളിലും പുറം മുറ്റങ്ങളിലും അത്തരം പ്രവൃത്തികളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയും വേണം. പള്ളികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും വാണിജ്യപരമായ ചൂഷണത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.