കർശന സുരക്ഷ പരിശോധകൾ തുടരുന്നു; മന്ത്രി നേരിട്ട് രംഗത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കർശനമായ സുരക്ഷ പരിശോധനകൾ തുടരുന്നു. വെള്ളിയാഴ്ച സാൽമിയ ഭാഗത്ത് നടത്തിയ പരിശോധനയിൽ 2736 ട്രാഫിക് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. 31നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സുരക്ഷ പരിശോധനകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
നിരവധി സുരക്ഷ വിഭാഗങ്ങളുടെ ഏകോപനത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
നിയമലംഘകരെ പിടികൂടുന്നതിനും രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസ്ക്യൂ പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ എന്നിവയുൾപ്പടെയുള്ള വിഭാഗങ്ങളുടെ ഏകോപനത്തിലാണ് പരിശോധന. താമസ-തൊഴിൽ നിയമലംഘകരെയും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും പിടികൂടുന്നതിനായാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.