കണ്ണൂർ എയർപോർട്ട് സമരത്തിന് ഐക്യദാർഢ്യവുമായി - ഫോക്
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ എയർപോർട്ടിന്റെ പോയന്റ് ഓഫ് കോൾ അനുവദിക്കുക, കൂടുതൽ വികസനങ്ങൾ സാധ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്) ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കണ്ണൂർ എയർപോർട്ട് തുടങ്ങി വർഷങ്ങൾ ആയെങ്കിലും കണ്ണൂരിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര ഇപ്പോഴും നിരാശജനകമാണ്. എയർപോർട്ടിന്റെ വികസനം നാടിന്റെയും കൂടി വികസനമാണ്. അധികാരികൾ കണ്ണ് തുറക്കും വരെ നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ പ്രവാസി സമൂഹവും ഈ സമരത്തിൽ ചേർന്ന് നിൽക്കുമെന്ന് ഫോക് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.