വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ അന്യായമായ വിലവർധനക്കെതിരെ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപന കേന്ദ്രങ്ങൾക്കും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്. കൃത്രിമ വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിലക്കയറ്റം തടയാൻ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കി. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വർധിക്കുന്നത് തടയുകയാണ് ലക്ഷ്യം.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉൽപന്നങ്ങളുടെ വിലകൾ ഉയർത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഗവര്‍ണറേറ്റുകളിലും കാമ്പയിനും ആരംഭിക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചുപൂട്ടുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. വിലക്കയറ്റത്തിനെതിരായ പരാതികള്‍ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ് വഴിയോ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ സമര്‍പ്പിക്കാം. ഉപഭോക്താക്കൾ സമർപ്പിക്കുന്ന ഏത് പരാതികളോടും ഉടനടി പ്രതികരിക്കാൻ ഫീൽഡ് ടീമുകൾ തയാറാണെന്നും മന്ത്രാലയം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.