വിദ്യാർഥികളുടെ മെഗാ സംഗമമായി സ്റ്റുഡൻറ്സ് ഇന്ത്യ ഇഫ്താർ
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാർഥി വിഭാഗമായ സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച മെഗാ സ്റ്റുഡൻസ് ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ മെഗാ സംഗമമായി.
എട്ടുമുതൽ 12 വരെയുള്ള കുവൈത്തിലെ മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇഫ്താറിൽ വിഭിന്ന മേഖലയിൽ നിന്നുള്ളവർ ഭാഗമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറിയാണ് സംഗമത്തിൽ വിദ്യാർഥികൾ ഒരുമിച്ചതും പിരിഞ്ഞുപോയതും.
അബ്ബാസിയ ഒക്സ്ഫോഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ സംഗമം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഇഫ്താർ ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻസ് ഇന്ത്യ കേന്ദ്ര കൺവീനർ സി.പി. നൈസാം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര സെക്രട്ടറി കെ.കെ. സുഹൈൽ മുഖ്യാതിഥിയായി. കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ് വിദ്യാർഥികളോട് സംവദിച്ചു. സ്റ്റുഡൻസ് ഇന്ത്യ പ്രസിഡൻറ് സനീം സ്വാഗതവും, കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗവും നിർവഹിച്ചു.
അദ്നാൻ നിയാസ് ഖുർആൻ പാരായണം നടത്തി. ഐവ പ്രസിഡന്റ് സമിയ ഫൈസൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ, സ്റ്റുഡന്റ്സ് ഇന്ത്യ സെക്രട്ടറി മഹ്മൂദ് ഇഷാൻ എന്നിവർ പങ്കെടുത്തു. ഉന്നത പഠനത്തിന് നാട്ടിലേക്ക് യാത്രയാകുന്ന 25 വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ്സ് ഇന്ത്യയുടെ ഉപഹാര സമർപ്പണവും നടന്നു. അലി അക്ബർ, പി.ടി. ഷാഫി, ഉസാമ, തസ്നീം, ഷെബിൻ, മുനീർ ത്വാഹ, അൻവർ, ഷെഫീർ എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.