പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം; സ്റ്റുഡന്റ്സ് ഇന്ത്യ പരിശീലന പരിപാടി
text_fields‘പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം’ തലക്കെട്ടിൽ
സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ‘പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം’ തലക്കെട്ടിൽ കൗമാര വിദ്യാർഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു. മനഃശാസ്ത്ര വിദഗ്ധനും പരിശീലകനുമായ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് ക്ലാസ് നയിച്ചു. പരീക്ഷയെ ഭയക്കുകയല്ല മികച്ച തയാറെടുപ്പോടെയും ആത്മവിശ്വാസത്തോടെയും നേരിടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്ക് അടിപ്പെടാതിരിക്കാനുള്ള ജാഗ്രതാ നിർദേശവും അദ്ദേഹം നൽകി. ചോദ്യങ്ങൾക്ക് സമർഥമായി ഉത്തരം നൽകാനുള്ള പ്രായോഗിക നുറുങ്ങുവിദ്യകൾ അദ്ദേഹം പങ്കുവെച്ചു.
ഫലപ്രദമായ പഠനരീതി സ്വായത്തമാക്കുക, കാര്യക്ഷമമായ സമയക്രമീകരണവും സന്തുലിതമായ ദിനചര്യയും രൂപപ്പെടുത്തുക, മികച്ച രീതിയിൽ പരീക്ഷയെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയായിരുന്നു പരിശീലനം.
ദജീജ് മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര കൺവീനർ സി.പി. നൈസാം സ്വാഗതം പറഞ്ഞു. വിജ്ദാൻ ഫൈസൽ ഖിറാഅത്ത് നടത്തി. അബ്ദുറസാഖ് നദ്വി സമാപന പ്രസംഗവും ഉദ്ബോധനവും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.