വിദ്യാർഥികൾക്കും അധ്യാപകർക്കും കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് നൽകണമെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: കോവിഡിനെതുടർന്ന് വിദ്യാഭ്യാസം ഒാൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കുറഞ്ഞ നിരക്കിൽ വേഗമേറിയ ഇൻറർനെറ്റ് ലഭ്യമാക്കണമെന്ന് കുവൈത്ത് പാർലമെൻറ് അംഗം. അലി അൽ ദഖ്ബസി എം.പിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിക്ക് നിർദേശം സമർപ്പിച്ചത്. ഇതുസംബന്ധിച്ച് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്പനികളുമായി ധാരണയിലെത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
ഒാൺലൈൻ വിദ്യാഭ്യാസം എത്രനാൾ തുടരേണ്ടി വരുമെന്ന് ഇപ്പോൾ പറയാനാവില്ല. സ്കൂളുകൾ തുറന്നാലും അറിവുനേടുന്നതിന് ഇൻറർനെറ്റിെൻറ ഉപയോഗം ഭാവിയിൽ കൂടുതലായിരിക്കും.വേഗമേറിയ ഇൻറർനെറ്റ് സൗകര്യം കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ലഭ്യമാക്കേണ്ടത് നല്ല ഭാവിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.