അസർബൈജാൻ കണ്ട് ആസ്വദിച്ച് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സീനിയർ വിഭാഗം വിദ്യാർഥികൾക്കായി അസർബൈജാനിലേക്ക് വിനോദ-വിജ്ഞാന യാത്ര സംഘടിപ്പിച്ചു. അസർബൈജാൻ തലസ്ഥാനമായ ബാകുവിലെ ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഉദാത്തമായ സ്മാരകശിലകൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പ്രകൃതിദത്തമായ ഒട്ടേറെ ചരിത്രങ്ങൾ അലയടിക്കുന്ന കാസ്പിയൻ കടൽ വിദ്യാർഥികൾക്ക് കൗതുക കാഴ്ചയായി. ഹൈലാൻഡ് പാർക്ക്, ഫ്ലേം ടവറുകൾ, ബിബി ഹെയ്ബത്ത് മസ്ജിദ്, ലോകത്തിലെ ഏറ്റവും വലിയ കാർപെറ്റ് മ്യൂസിയം, നോഹൂർ തടാകം, ഹൈദർ അലി മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
റഷ്യയുടെ വടക്കൻ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഷഹ്ദാഗിലേക്കുള്ള സാഹസികത നിറഞ്ഞ യാത്ര വിദ്യാർഥികളെ ഏറെ ത്രസിപ്പിച്ചു. അസറീ ശൈലികൾ പഠിക്കാനും അവിടത്തെ ഭാഷയും സംസ്കാരവും മനസ്സിലാക്കാനും ഈ യാത്ര വിദ്യാർഥികളെ സഹായിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.സലീം കുണ്ടുങ്ങൽ, കോഓഡിനേറ്റർ പ്രേമ ബാലസുബ്രഹ്മണ്യം എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.