സൗദിയുമായി ജലവിനിമയ ബന്ധത്തിന് പഠനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും സൗദിയും തമ്മിൽ ജലവിനിമയ ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നു.
വിദേശകാര്യ മന്ത്രാലയവുമായി കൂടി സഹകരിച്ച് പഠനം നടക്കുന്നേയുള്ളൂ എന്നും കരാറിൽ എത്തിയിട്ടില്ലെന്നും ജല, വൈദ്യുതി മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു.
പഠനഫലം അനുകൂലമാണെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിെൻറ തുടർനടപടികളിലേക്ക് കടക്കും. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ ജലസംഭരണശേഷി വർധിപ്പിക്കാനുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും അവ ഉടൻ നടപ്പാക്കുമെന്നും മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു.
ഭാവിയിൽ ജല ദൗർലഭ്യം നേരിടുമെന്ന് രാജ്യം ഭയക്കുന്നുണ്ട്. ഭൂഗർഭ ജല നിരക്ക് താഴാതിരിക്കാൻ മന്ത്രാലയം കഠിന പ്രയത്നം നടത്തുന്നു. ആളോഹരി ജലോപയോഗത്തിെൻറ കാര്യത്തിൽ ലോകതലത്തിൽ കുവൈത്ത് മുന്നിലാണ്. ഏതുവിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.