വിദേശികളുടെ തിരിച്ചുവരവ് സംബന്ധിച്ച് പഠനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ തിരിച്ചുവരവ് സംബന്ധിച്ച് വ്യോമയാന വകുപ്പ് സമർപ്പിച്ച നിർദേശങ്ങൾ ഉന്നതതലത്തിൽ പഠിക്കുന്നു.
തിരിച്ചുവരവിനു േക്വാട്ട നിശ്ചയിക്കുക, വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം നിലവിലെ 10 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിപ്പിക്കുക, കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ചവരും ഇഖാമ കാലാവധിയുള്ളതുമായ വിദേശികൾക്കു മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർക്ക് മുന്നിലുള്ളത്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് രാജ്യത്ത് എത്തിയശേഷം മൂന്നു ദിവസങ്ങൾക്കകം നടത്തുന്ന പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് കണ്ടാൽ ക്വാറൻറീൻ ഒഴിവാക്കുക, ഒരു ഡോസ് വാക്സിഷൻ മാത്രം സ്വീകരിച്ചവർക്ക് ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും രണ്ടാമത്തെ ആഴ്ച ഹോം ക്വാറൻറീനും ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർക്ക് ഉടൻ പ്രവേശനം അനുവദിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.