കോവിഡ് വാക്സിനേഷൻ പരീക്ഷണ ഘട്ടം വിജയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടം വിജയം. പ്രധാനമന്ത്രിയും മന്ത്രിമാരും മറ്റ് ഉന്നതരും ഉൾപ്പെടെ ആദ്യഘട്ടത്തിൽ കുത്തിവെപ്പെടുത്തവർക്ക് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്.
കാമ്പയിെൻറ ഭാഗമായി രജിസ്റ്റർ ചെയ്ത പൊതുജനങ്ങൾക്ക് കുത്തിവെപ്പ് ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത പ്രമുഖർക്കാണ് കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകിയത്. പ്രായമായവർക്കാണ് ഏറ്റവും ആദ്യം പരിഗണന നൽകുന്നത്. 1,50,000 ഡോസ് വാക്സിനാണ് ബുധനാഴ്ച കുവൈത്തിലെത്തിയത്.ഒരാൾക്ക് രണ്ട് ഡോസ് എന്ന നിലയിൽ 75000 പേർക്ക് ഇത് തികയും. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിൽ കോവിഡ് വാക്സിൻ വിതരണത്തിന് ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവരെയും ഭിന്നശേഷിക്കാരെയും സഹായിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടാവും. അഹ്മദി, ജഹ്റ എന്നിവിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്.
ഒരു ദിവസം പരമാവധി 10000 പേർക്ക് വരെ കുത്തിവെപ്പെടുക്കാനുള്ള സൗകര്യമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഒരുക്കുന്നത്. വാക്സിനേഷൻ കാമ്പയിൻ ഒരുവർഷം നീളും. കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക.പ്രതിരോധ കുത്തിവെപ്പെടുക്കുന്നവർക്ക് പനി പോലെയുള്ള ചെറിയ അസ്വസ്ഥതകൾ ഉണ്ടാവാനിടയുണ്ടെന്ന് അധികൃതർ തന്നെ പറയുന്നുണ്ട്.
വാക്സിൻ ഭീതി അകറ്റാൻ പ്രചാരണം നടത്തും
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റാൻ ആരോഗ്യ മന്ത്രാലയം പ്രചാരണം നടത്തും. ലക്ഷക്കണക്കിനാളുകൾ കുത്തിവെപ്പെടുക്കാൻ തയാറാവാതിരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ വ്യാപക പ്രചാരണം നടത്താനൊരുങ്ങുന്നത്. ജനങ്ങളുടെ ഭീതിയകറ്റാൻ ലക്ഷ്യമിട്ട് ആദ്യ ഡോസ് സ്വീകരിച്ചത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ്.
പിന്നീട് ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മേധാവി ഡോ. ഹിലാൽ അൽ സായർ എന്നിവർ കുത്തിവെപ്പെടുത്തു.
കോവിഡ് വാക്സിൻ സുരക്ഷിതമാണെന്നും മഹാമാരിയെ പടികടത്താൻ എല്ലാവരും വാക്സിനേഷന് തയാറായി മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില പ്രാദേശിക മാധ്യമങ്ങൾ നടത്തിയ സർവേയും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് വലിയൊരു വിഭാഗം ആളുകൾ വാക്സിനേഷന് തയാറല്ലെന്നാണ്. പ്രതിരോധ കുത്തിവെപ്പെടുത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളുമാണ് ചിലരെ പിന്തിരിപ്പിക്കുന്നത്.
വാക്സിനേഷെൻറ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്താൻ പരിചയസമ്പന്നരും പ്രമുഖരുമായ ഡോക്ടർമാരെ ഉപയോഗിച്ച് ഒൗദ്യോഗിക ചാനലുകളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നടത്താനാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽ കുത്തിവെപ്പെടുത്തവർക്ക് അസ്വാസ്ഥ്യങ്ങളുണ്ടായത് സംബന്ധിച്ച ഒറ്റപ്പെട്ട വാർത്തകൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.
ഭക്ഷണത്തിെൻറയും മരുന്നിെൻറയും അലർജിയുള്ളവർ, ഗർഭിണികൾ, 18 വയസ്സിൽ താഴെയുള്ളവർ, സാംക്രമിക രോഗമുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ വാക്സിൻ ആയതിനാൽ എല്ലാവരെയും നിർബന്ധിക്കാനും അധികൃതർ ഉദ്ദേശിക്കുന്നില്ല. ഭൂരിഭാഗം ആളുകൾ വിട്ടുനിൽക്കുേമ്പാൾ വാക്സിനേഷൻ ഫലപ്രദമാവില്ലെന്നും വിലയിരുത്തലുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രചാരണ രംഗത്ത് കൂടുതൽ ശ്രദ്ധിക്കുമെന്ന് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.