ആശ്വാസ വാക്കുകളുമായി ഒമാൻ സുൽത്താൻ
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനവും സാന്ത്വനവും പകർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിലെത്തി. അമീര് ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു സഹാബ് കുടുംബാംഗങ്ങൾ എന്നിവരെ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു.
ശൈഖ് നവാഫിന്റെ വിയോഗം മൂലമുണ്ടായ വേദന മറികടക്കാൻ അസ്സബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും മനഃശക്തി നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രാർഥിച്ചു.
ഒമാൻ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് സയ്യിദ് ഫൈസൽ ബിൻ ഹമൂദ് അൽ ബുസൈദി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസി എന്നിവരും സുൽത്താന്റെ കൂടെയുണ്ടായിരുന്നു.
സുൽത്താനെയും പ്രതിനിധി സംഘത്തെയും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.