Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേ​ന​ൽ​ച്ചൂ​ട്:...

വേ​ന​ൽ​ച്ചൂ​ട്: ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ല്‍ മാ​റ്റം

text_fields
bookmark_border
വേ​ന​ൽ​ച്ചൂ​ട്: ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ല്‍ മാ​റ്റം
cancel

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​ച്ചൂ​ട് വ​ര്‍ധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ല്‍ മാ​റ്റം. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി സ​മ​യം നി​ശ്ച​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്കും വൈ​കു​ന്നേ​ര​വും മ​ഗ്‌​രി​ബ്, ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷ​വു​മാ​ണ് പു​തി​യ സ​മ​യം. ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ളു​ക​ൾ​ക്ക് ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ക്കാ​നാ​ണ് സ​മ​യ​ങ്ങ​ൾ നി​ശ്ച​യി​​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും വേ​ന​ലി​ൽ ഖ​ബ​റ​ട​ക്ക​ത്തി​ന് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 11നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ൽ പു​റം ജോ​ലി​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summerkuwait municipality
News Summary - Summer; Change in Burial Time
Next Story