ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഫാഷൻ പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഫാഷൻ പ്രമോഷൻ ആരംഭിച്ചു. മേയ് 16 വരെ നടക്കുന്ന പ്രമോഷനിൽ മുൻനിര ഫാഷൻ ബ്രാൻഡുകളുടെ വസ്ത്രങ്ങളും പാദരക്ഷകളും വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിലും ഓൺലൈനിലും ഓഫ്ലൈനിലും ഇവ ലഭ്യമാണ്.
ലുലു ഹൈപ്പർ മാർക്കറ്റ് അൽറായ് ഔട്ട്ലെറ്റിൽ പ്രമുഖ മോഡലുകളുടെ സാന്നിധ്യത്തിൽ പ്രമോഷൻ ഉദ്ഘാടനം ചെയ്തു. നൂറിലധികം കുട്ടികൾ പങ്കെടുത്ത ഫാഷൻഷോ ഉദ്ഘാടന ദിവസത്തെ മനോഹരമാക്കി.
ഫാഷൻഷോയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും ഒന്നും രണ്ടും മൂന്നും സമ്മാനജേതാക്കൾക്ക് വിലപ്പെട്ട സമ്മാനങ്ങളും നൽകി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ സ്വന്തം ഫാഷൻ ബ്രാൻഡുകൾക്കൊപ്പം ലോകോത്തര ബ്രാൻഡുകളുടെ വേനൽക്കാല വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിശാലമായ ശ്രേണി പ്രമോഷനിൽ ഒരുക്കിയതായി ലുലു ഹൈപ്പർ മാർക്കറ്റ് അറിയിച്ചു.
വേനൽക്കാല വസ്ത്രങ്ങളുടെ ട്രയൽ ഡെമോയും ഉപയോഗരീതികളുടെ വിശദീകരണവും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.