ആശ്വാസമായി വേനൽ മഴ...
text_fieldsകുവൈത്ത് സിറ്റി: വേനല്‍ ചൂടിനെ ശമിപ്പിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. രാവിലെ മുതൽ മേഘാവൃതമായിരുന്നു അന്തരീക്ഷം. ശക്തമല്ലാതെ പെയ്ത മഴ പൊടിപടലങ്ങളെയും ശമിപ്പിച്ചു. രാജ്യത്ത് ശനിയാഴ്ച വരെ വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
അടുത്ത അഞ്ചുദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെങ്കിലും ഈർപ്പവും കാറ്റും വർധിക്കും. ഞായറാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കും. തുടർന്ന് പകൽ പൊതുവെ ചൂടുള്ള താപനിലയും രാത്രി നേരിയ താപനിലയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ ചൂണ്ടിക്കാട്ടി.
വാരാന്ത്യത്തിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞനായ അദേൽ അൽ സദൂൻ അഭിപ്രായപ്പെട്ടു. ദിവസങ്ങളായി കനത്ത ചൂട് നിലനിൽക്കെ എത്തിയ മഴ ജനങ്ങൾക്ക് ആശ്വാസമായി. വെള്ളി, ശനി ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാൻ അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.