Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൂപ്പർ കപ്പ് 2023;...

സൂപ്പർ കപ്പ് 2023; അബ്ബാസിയ വീകിങ്‌സ് ജേതാക്കൾ

text_fields
bookmark_border
football tournament
cancel
camera_alt

മ​ഞ്ഞ​പ്പ​ട​യു​ടെ കു​വൈ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഫാ​ൻ​സ് ക്ല​ബാ​യ മ​ഞ്ഞ​പ്പ​ട​യു​ടെ കു​വൈ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ‘സൂ​പ്പ​ർ ക​പ്പ് -2023’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പീ​റ്റ​ർ ആ​ന്റ​ണി ന​യി​ച്ച അ​ബ്ബാ​സി​യ വീ​കി​ങ്‌​സ് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ ഫ​ർ​വാ​നി​യ ബോ​യ്സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. മം​ഗ​ഫ് മാ​ർ​വ​ൽ​സാ​ണ് മൂ​ന്നാ​മ​ത്. ജ​ഹ​റ സൂ​പ്പ​ർ ജ​യ​ന്റ്സ് നാ​ലാ​മ​തെ​ത്തി. ഫ​ഹ​ഹീ​ൽ സൂ​ക്സ​ബാ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഫ​ർ​വാ​നി​യ ബോ​യ്സ് ക്യാ​പ്റ്റ​ൻ സ​യാ​ൻ ഐ​ദീ​ദ് മി​ക​ച്ച താ​ര​മാ​യും ജ​ഹ​റ സൂ​പ്പ​ർ ജ​യ​ന്റ്സി​ന്റെ റെ​നോ റെ​ജി മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ബ്ബാ​സി​യ വീ​കി​ങ്സ് താ​രം ടി​ജോ പി. ​ഡാ​നി​യേ​ൽ ടോ​പ് സ്കോ​റ​റാ​യി. മ​ഞ്ഞ​പ്പ​ട കു​വൈ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ജെ​റി​ൽ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ഷി​ബു കു​ര്യാ​ക്കോ​സ്, ജം​ഷീ​ദ് ഐ​ദീ​ദ്, സു​ബി​ൻ മാ​ത്യു, എ​ൻ.​പി. ബി​ജു, ടെ​ൻ​സ​ൺ കു​ര്യ​ൻ, ലി​ജോ കോ​ശി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ എ​ത്തു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ മ​ഞ്ഞ​പ്പ​ട കു​വൈ​ത്ത് വി​ങ് തീ​രു​മാ​നി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ടൂ​ർ​ണ​മെ​ന്റും സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentwinnersSuper Cup 2023
News Summary - Super Cup 2023-Abbasia Vikings are the winners
Next Story