സൂപ്പർ മെട്രോ സാൽമിയയിൽ ബിപിൻ റാവത്തിനെ അനുസ്മരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും പത്നി മധുലിക റാവത്തിെൻറയും മറ്റു സേന ഉദ്യോഗസ്ഥരുടെയും അപകട മരണത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് അനുശോചന യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ കുന്നൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുടെ ജീവൻ പൊലിഞ്ഞത്. നിലപാടുകളിലുള്ള കണിശതയും ആധുനിക യുദ്ധമുറകൾ രൂപപ്പെടുത്തുന്നതിലുള്ള ബുദ്ധികൂർമതയും കാലത്തിെൻറ മാറ്റത്തിനനുസരിച്ച് സേനകളെ സജ്ജമാക്കാനുള്ള ദിശാബോധവുമുള്ള മേധാവിയായിരുന്നു ബിപിൻ റാവത്തെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു. അദ്ദേഹത്തിെൻറ ജീവചരിത്രം ചുരുക്കി വിവരിച്ചു.
കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തിെൻറയും ഓരോ പൗരെൻറയും തീരാനഷ്ടമാണ് ജനറൽ ബിപിൻ റാവത്തിെൻറ വിയോഗമെന്ന് പ്രതിനിധികൾ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.