ഫലസ്തീൻ ജനതയോടുള്ള പിന്തുണ: കുവൈത്തിന് അറബ് പാർലമെന്റ് പ്രശംസ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ നിലപാടുകൾക്ക് കുവൈത്തിന് അറബ് പാർലമെന്റിന്റെ (എ.പി) പ്രശംസ. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും രാഷ്ട്രീയ നേതൃത്വത്തിനും അറബ് പാർലമെന്റ് പ്രസിഡന്റ് അദേൽ അൽ അസൗമി നന്ദി അറിയിച്ചു. ഫലസ്തീൻ വിഷയത്തെ പിന്തുണയ്ക്കുന്ന കുവൈത്തിന്റെ നിലപാടുകളും ഫലസ്തീനികളുടെ അചഞ്ചലതയും ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അൽഅസൗമി പറഞ്ഞു.
ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിന് വിധേയരാകുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് കുവൈത്ത് തുടരുന്ന മാനുഷിക സഹായവും എയർ ബ്രിഡ്ജും അദ്ദേഹം പരാമർശിച്ചു. ഫലസ്തീനിലെ പാർലമെന്ററി നയതന്ത്രത്തിലൂടെ ഫലസ്തീൻ ആവശ്യത്തെ പിന്തുണക്കുന്നത് അറബ് പാർലമെന്റ് തുടരുകയാണെന്ന് അൽ അസൗമി വ്യക്തമാക്കി. ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താൻ കഴിയുന്ന എല്ലാ ഏജൻസികളോടും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും പൗരന്മാരോടും ആക്രമണവും ലംഘനവും അവസാനിപ്പിക്കാനും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.