സൂപ്പർ മെട്രോ സാൽമിയയിൽ സർജൻ ഡോ.അബ്ദുൽ മുനയം ചാർജെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര ആരോഗ്യ പരിരക്ഷ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ സൂപ്പർ മെട്രോ ബ്രാഞ്ചിൽ ഡേ കെയർ സർജറി വിഭാഗത്തിൽ പ്രശസ്ത കൺസൽട്ടന്റ് സർജൻ ഡോ.അബ്ദുൽ മുനയം ചാർജെടുത്തു.
ഡോ.അബ്ദുൽ മുനയത്തിന് ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ആൻഡ് ലാപറോസ്കോപിക് സർജറി വിഭാഗത്തിൽ 25വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. ഓപൺ ആൻഡ് ലാപറോസ്കോപിക് അപ്പെൻഡിസെക്റ്റമി, ഹെർണിയ, ലാപറോസ്കോപിക് ഒവേറിയൻ സിസ്റ്റ്, അർബുദം നിർണയം, വരിക്കോസെക്ടമി, കോളക്റ്റമി, ലാപറോസ്കോപിക് അധീഷല്യ്സിസ്, ലാപറോസ്കോപിക് മെക്കൽ ഡൈവേർട്ടിക്കുലം, കോളിസിസ്റ്റെക്ടമി, സ്റ്റാപ്ലർ അസിസ്റ്റഡ് സർജറികൾ, ബ്രെസ്റ്റ് മുഴകൾ നീക്കംചെയ്യൽ, സുന്നത്ത് കർമം തുടങ്ങിയ സർജറികളിലും വിദഗ്ദ്ധനാണ്. ഡോ.അബ്ദുൽ മുനയത്തിന്റെ ശസ്ത്രക്രിയ മേഖലയിലെ അനുഭവ സമ്പത്തും വൈദഗ്ധ്യവും കുവൈത്തിലെ ജനങ്ങൾക്കു സഹായകമാകുമെന്നും ജനറൽ സർജന്റെ കൺസൾട്ടേഷന് 50 ശതമാനം കിഴിവും ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
180ൽ പരം ഡേ കെയർ സർജറികൾ ആധുനിക സാങ്കേതിക വിദ്യകളോടെ ക്രമീകരിച്ച സാൽമിയ മെട്രോയിലെ ഡേ കെയർ സർജറി ഓപറേഷൻ തിയറ്ററുകളിൽ ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.