ബീച്ചുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും
text_fieldsകുവൈത്ത് സിറ്റി: ബീച്ചുകളിലെയും മറ്റും പൊതു ഉപയോഗ വസ്തുക്കൾ നശിപ്പിക്കുന്നത് തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഒേട്ടറെ സ്ഥലങ്ങളിൽ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കപ്പെട്ട നിലയിലാണ്. പൊതുയിടങ്ങളിലെ ശൗചാലയങ്ങൾ വൃത്തികേടാക്കുകയും ചുമരിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്.
ഒരു കാര്യവുമില്ലാതെ പൈപ്പുകൾ പൊട്ടിച്ചിടുന്നത് ഉൾപ്പെടെ അക്രമ പ്രവർത്തനങ്ങളെ അധികൃതർ ഗൗരവമായി കാണുന്നു. ബീച്ചുകളിലും മറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായം തേടിയിട്ടുണ്ട്.
യൂനിഫോമിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം. പൊലീസ് സേന ആൾക്ഷാമം നേടിരുന്നതിനാൽ ഇതിന് പരിമിതിയുണ്ട്. അതേസമയം, നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകും. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതിനിടെ പൊതുശൗചാലയങ്ങളിൽ ഉപയോഗത്തിന് ഫീസ് ചുമത്തണമെന്ന നിർദേശം അധികൃതർ തള്ളി. ഇത്തരം സൗകര്യങ്ങൾ എല്ലാവർക്കും വേണ്ടി ഒരുക്കിയതാണെന്നും അത് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിയിലെ നിർമാണ വകുപ്പ് മേധാവി അഹ്മദ് അൽ ഹാജിരി പറഞ്ഞു. പരിസ്ഥിതി പബ്ലിക് അതോറിറ്റി നേരത്തെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കുവൈത്തിലെ കടൽത്തീരങ്ങളിലും പാർക്കുകളിലും ജാബിർ പാലത്തിലും ദ്വീപുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
പരിസ്ഥിതി നിയമലംഘനങ്ങൾ തടയാൻ ഉദ്ദേശിച്ചാണ് വ്യാപകമായി കാമറ സ്ഥാപിച്ചത്. പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടല്ല. പൊതു ഉപയോഗ സംവിധാനങ്ങൾ നശിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.