Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​സ്ഥി​ര​മാ​യ...

സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യത്തിന് ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യം -​മ​ന്ത്രി

text_fields
bookmark_border
സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യത്തിന് ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യം -​മ​ന്ത്രി
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ​ദ് അ​ൽ അ​വoദി മെ​ഡി​ക്ക​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ

കു​വൈ​ത്ത് സി​റ്റി: സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ ശ്ര​ദ്ധ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ​ദ് അ​ൽ അ​വദി. നാ​ച്വ​റ​ൽ മെ​ഡി​സി​ൻ ആ​റാം പ​തി​പ്പി​ന്റെ​യും മെ​ഡി​ക്ക​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സി​ന്റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രോ​ഗി​ക​ളെ സാ​ധാ​ര​ണ ജീ​വി​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ന് ഇ​വ ര​ണ്ടും അ​ടി​സ്ഥാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശാ​രീ​രി​ക പ​രി​ക്കു​ക​ൾ, മ​സ്തി​ഷ്കാ​ഘാ​തം, സു​ഷു​മ്നാ നാ​ഡി​ക്ക് ക്ഷ​ത​ങ്ങ​ൾ, വാ​ർ​ധ​ക്യം എ​ന്നി​വ ഇ​ത്ത​രം ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ചി​ല കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ നേ​ടി​യ നാ​ച്ചു​റ​ൽ മെ​ഡി​സി​ൻ ഹോ​സ്പി​റ്റ​ലി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. രോ​ഗ പ്ര​തി​രോ​ധ​വും മെ​ഡി​ക്ക​ൽ പു​ന​ര​ധി​വാ​സ​വും സം​യോ​ജി​പ്പി​ക്കു​ന്ന​തി​ന് നൂ​ത​ന​വും സം​യോ​ജി​ത​വു​മാ​യ ത​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ച്ചു​റ​ൽ മെ​ഡി​സി​ൻ, മെ​ഡി​ക്ക​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, അ​ദാ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ന്നു. മെ​ഡി​ക്ക​ൽ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പു​തി​യ ആ​ശു​പ​ത്രി നി​ർ​മ്മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newskuwait cityMinister of Health
News Summary - Sustainable health requires careful activities - Minister
Next Story