ലുലു ഹൈപ്പർ മാർക്കറ്റിൽ മധുരമൂറും മാമ്പഴക്കാലം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ മധുരമൂറും മാമ്പഴക്കാലം. 'മാംഗോ മാനിയ' എന്ന പേരിൽ പ്രമോഷൻ കാമ്പയിൻ ലുലു അൽ റായി ഒൗട്ട്ലെറ്റിൽ ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. മേള ജൂൺ 11ന് സമാപിക്കും. പഴങ്ങളുടെ രാജാവായ മാമ്പഴം പഴുത്തുപാകമായ സീസണിൽ തനത് രുചിയോടെ ആസ്വദിച്ച് കഴിക്കാനുള്ള അവസരമാണ് പ്രവാസികൾ ഉൾപ്പെടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും സാധാരണയായി കുവൈത്തിലെ പൊതുവിപണിയിൽ ലഭ്യമല്ലാത്ത ഇനങ്ങൾ ഉൾപ്പെടെ 50 വ്യത്യസ്ത തരം മാമ്പഴങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽഫോൺസ, ബദാമി, മല്ലിക, ടോട്ടാപുരി, രാജാപുരി തുടങ്ങി പ്രശസ്തമായ ഇന്ത്യൻ മാങ്ങകളും നാടൻ ഇനങ്ങളും വിവിധ രാജ്യങ്ങളിൽനിന്ന് നേരിട്ട് എത്തിച്ച മാമ്പഴങ്ങളും ലഭ്യമാണ്.
കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് വ്യാപനം അൽപമൊന്ന് അയഞ്ഞതിെൻറ ആശ്വാസമുണ്ട്. മാങ്ങ അച്ചാറുകൾ, ജ്യൂസുകൾ, ഹൽവ, പായസം, സ്നാക്സ്, കറി, സലാഡ്, കേക്ക് തുടങ്ങി മാമ്പഴത്തിെൻറ നിരവധി അനുബന്ധ ഉൽപന്നങ്ങളും ആകർഷകമായി വിലയിൽ ലഭിക്കും.കാമ്പയിനോടനുബന്ധിച്ച് ഉജ്ജ്വല കലാവിരുതുമായി മാമ്പഴവുമായി ബന്ധപ്പെട്ട് ഒരുക്കിയ കട്ടൗട്ടുകളും തീം വർക്കുകളും ആകർഷകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.