സയ്യിദ് സുല്ലമിക്ക് ഐ.ഐ.സി സ്വീകരണം നൽകി
text_fieldsകുവൈത്ത് സിറ്റി: പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമിക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) സ്വീകരണം നൽകി. ഐ.ഐ.സിയുടെ വിവിധ റമദാൻ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമത്തിൽ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. അബ്ദുറഷീദ്, യഅ്ഖൂബ് വേങ്ങര, യു.പി. മുഹമ്മദ് ആമിർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.