350 സിറിയൻ അഭയാർഥികൾക്ക് കുവൈത്ത് മരുന്നും ഭക്ഷണവുമെത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: ലബനാനിൽ കഴിയുന്ന 350 സിറിയൻ അഭയാർഥികൾക്ക് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിച്ചു. സൊസൈറ്റിയുടെ ലബനാൻ പ്രതിനിധിസംഘം മേധാവി മുസാഇദ് അൽ ഇൻസി അറിയിച്ചതാണിത്. ലബനീസ് കർഷകരിൽനിന്ന് ഉൽപന്നങ്ങൾ പണം കൊടുത്ത് വാങ്ങി സിറിയൻ അഭയാർഥികൾക്ക് നൽകുന്നതിലൂടെ രണ്ടു കൂട്ടരെയും സഹായിക്കുന്ന പദ്ധതിയാണ് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ആവിഷ്കരിച്ചത്.
ലബനീസ് റെഡ്ക്രോസും ലബനാനിലെ കുവൈത്ത് എംബസിയും പദ്ധതിയുമായി സഹകരിക്കുന്നു. പൊതുവെ പ്രയാസത്തിലുള്ള അഭയാർഥികളുടെ ദുരിതം കോവിഡ് പ്രതിസന്ധി ഇരട്ടിപ്പിച്ചിട്ടുണ്ട്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മാർഗനിർദേശ പ്രകാരം 2011 മുതൽ സിറിയൻ അഭയാർഥികൾക്ക് രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകൾ സഹായം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.