വിജയം വരെ കോൺഗ്രസ് പ്രക്ഷോഭത്തിലുണ്ടാവും –ടി. സിദ്ദീഖ്
text_fieldsകുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയം വരെ കോൺഗ്രസ് പ്രക്ഷോഭരംഗത്തുണ്ടാവുമെന്ന് കോഴിക്ക ോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ ്റിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോൾവാൾക്കറുടെ വിചാരധാര ഇന്ത്യയിൽ നടപ്പാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇന്ത്യൻ തെരുവോരങ്ങൾക്ക് ഭരണത്തെ തിരുത്താൻ ശക്തിയുണ്ട്. ന്യൂനപക്ഷങ്ങളെ ഡിറ്റെൻഷൻ ക്യാമ്പുകളിൽ തള്ളി ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യയിലെ യഥാർഥ ഹിന്ദുക്കൾ പ്രതിരോധിക്കും.
സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും മതമായ ഹിന്ദുമതത്തെ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയുമാക്കി മാറ്റുകയാണ് സംഘ്പരിവാർ എന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജില്ല പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, കെ.എം.സി.സി നാഷനൽ പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് ഹമീദ് കേളോത്ത്, ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള, ബിനു ചേമ്പാലയം എന്നിവർ സംസാരിച്ചു. ടി.കെ. ശംസുദ്ദീൻ സ്വാഗതവും ഷൗക്കത്ത് മൂച്ചുകുന്ന് നന്ദിയും
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.