അഡ്വ.പി.ജോൺ തോമസിന് തനിമ കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജറും തനിമ അഡ്വൈസറി ബോർഡ് അംഗവുമായ അഡ്വ.പി.ജോൺ തോമസിന് തനിമ കുവൈത്ത് യാത്രയയപ്പ് നൽകി. കുവൈത്തിലെ സംഘടനകളുടെ വളർച്ചക്ക് പാത്രമായ യുനൈറ്റഡ് ഇന്ത്യൻ സ്കൂളും അതിനു അവസരം ഒരുക്കിയ അഡ്വ.പി. ജോൺ തോമസും എന്നും കുവൈത്ത് പ്രവാസികളുടെ ഓർമകളിൽ ഉണ്ടാകുമെന്ന് തനിമ ജന.കൺവീനർ ബാബുജി ബത്തേരി ഓർമിപ്പിച്ചു.
പെൺതനിമ കൺവീനർ ഉഷ ദിലീപ് യാത്രയയപ്പ് സന്ദേശം കൈമാറി. ഫാ. ഡേവിസ് ചിറമേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ്, മെട്രോ ക്ലിനിക് സി.ഇ.ഒ മുസ്തഫ ഹംസ പയ്യന്നൂർ, ഡോ.അമീർ അഹമദ്,ജേക്കബ് മാത്യു,ജേക്കബ് വർഗീസ്, സുരേഷ് കെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഐ.ബി.പി.സി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷൻ, ബിഷമോർ കോളജ് അലുംനി, എച്ച്.എസ്.പി.എ, പാൽപക്, സാരഥി, ഫോക്ക്, ഗാന്ധിസ്മൃതി അടക്കം വിവിധ സംഘടനകൾ സ്നേഹോപഹാരം കൈമാറി.
എന്നും കുവൈത്തിന്റെ നല്ല ഓർമകൾ മനസ്സിൽ നിലനിൽക്കുമെന്ന് അഡ്വ.പി. ജോൺ തോമസ് മറുപടി പ്രസംഗത്തിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസത്തിനു നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗം ജോഷ് സാവിയോക്കും തനിമയുടെ ഉപഹാരം നൽകി ആദരിച്ചു. ഷൈജു പള്ളിപ്പുറം പരിപാടികൾ നിയന്ത്രിച്ചു. ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. ജോണി കുന്നേൽ സ്വാഗതവും റുഹൈൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.