തനിമ കുവൈത്ത് ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: തനിമ കുവൈത്ത് ഓണത്തനിമ ആഘോഷവും 18ാമത് ദേശീയ വടംവലി മത്സരവും ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ഉച്ചക്ക് 12 മുതൽ വൈകീട്ട് എട്ടുവരെ ഓപൺ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
20ൽ പരം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വടംവലി താരങ്ങൾക്കും ഇത്തവണ അവസരം ഒരുക്കിയിട്ടുണ്ട്.ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടുകൂടി നടക്കുന്ന മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈത്തിനെ പ്രതിനിധാനംചെയ്യും.
കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്കുള്ള ഡോ.അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും ഇതോടനുബന്ധിച്ച് നടക്കും. പൊതുസമ്മേളനത്തിൽ സൗത്ത് ആഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി പി ഗെൻഗേ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ഡി.കെ. ദിലീപ്, പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി, തനിമ ഓഫിസ് സെക്രട്ടറി ജിനു കെ.അബ്രഹാം, തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗീസ്, കുമാർ തൃത്താല, ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.